breaking-news World

അജയ്യനായി വീണ്ടും ട്രംപ് അധികാരത്തിലേറി; അമേരിക്കയെ ഞെട്ടിച്ച് സുപ്രധാന തീരുമാനങ്ങൾ; രോകാരോ​ഗ്യ സംഘചനയിൽ നിന്ന് പിന്മാറുന്നു

വാഷിങ്ടൺ: വധശ്രമങ്ങളെയും ഇംപീച്ച്മെൻറുകളെയും ക്രിമിനൽ കേസ് വിധികളെയും മറികടന്ന് ഡോണൾഡ് ട്രംപ് വീണ്ടും യുഎസിൻറെ ഭരണതലപ്പത്ത്. കുപ്രസിദ്ധമായ കാപിറ്റോൾ കലാപത്തിൻറെ നാലാം വാർഷികത്തിലാണു സ്വയം തിരുത്തിയും നയങ്ങളിൽ യുഎസിനെ തിരുത്തുമെന്നു പ്രഖ്യാപിച്ചും റിപ്പബ്ലിക്കൻ നേതാവിൻറെ തിരിച്ചുവരവ്. 2020ൽ അപമാനിതനായി പടിയിറങ്ങിയ വൈറ്റ് ഹൗസിലേക്ക് തിരികെയെത്തിയ ട്രംപിനെ സ്വീകരിച്ച മുൻ എതിരാളി ജോ ബൈഡൻ നിയുക്ത പ്രസിഡൻറിനായി ചായ സത്കാരം നടത്തി. തുടർന്ന് സത്യപ്രതിജ്ഞാ വേദിയായ കാപിറ്റോളിലേക്ക് ഇരുവരും ഒരുമിച്ചാണിറങ്ങിയത്. 2021ൽ ബൈഡൻറെ സത്യപ്രതിജ്ഞ ട്രംപ് ബഹിഷ്കരിച്ചിരുന്നു.

അതിശൈത്യത്തെത്തുടർന്നു സത്യപ്രതിജ്ഞ കാപിറ്റോൾ മന്ദിരത്തിനുള്ളിലേക്കു മാറ്റിയതുൾപ്പെടെ ഏറെ സവിശേഷതകളോടെയാണ് ട്രംപിൻറെ സ്ഥാനാരോഹണം. വാഷിങ്ടൺ നഗരത്തിലെ തെരുവുകളിലടക്കം ട്രംപ് അനുകൂലികൾ റിപ്പബ്ലിക്കൻ പതാകകളുമായി നിറഞ്ഞു.യുഎസിൻറെ നയങ്ങളിലും ആഗോള നയതന്ത്രത്തിലും ഭൗമരാഷ്‌ട്രീയ ബലാബലത്തിലും വലിയ മാറ്റങ്ങളുടെ സൂചന നൽകിയാണു ട്രംപിൻറെ രണ്ടാംവരവ്. താനും വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസും ചേർന്ന് അമെരിക്കയെ വീണ്ടും അതിൻറെ പ്രതാപത്തിലേക്കു തിരികെക്കൊണ്ടുവരുമെന്നാണു പ്രധാന പ്രഖ്യാപനം.ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക പി​ന്മാ​റും. സം​ഘ​ട​ന​യ്ക്ക് ഇ​നി മു​ത​ൽ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​ല്ല.

കോ​വി​ഡി​നെ​യും മ​റ്റു ആ​രോ​ഗ്യ പ്ര​തി​സ​ന്ധി​ക​ളെ​യും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന തെ​റ്റാ​യി കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നീ​ക്കം. കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണ​ത്തി​നു​ള്ള പാ​രി​സ് ക​രാ​റി​ൽ​നി​ന്നും അ​മേ​രി​ക്ക പി​ന്മാ​റും.സ്ത്രീ, ​പു​രു​ഷ​ൻ എ​ന്നീ ര​ണ്ട് ലിം​ഗ​ങ്ങ​ളെ മാ​ത്ര​മേ യു​എ​സ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കൂ​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ രേ​ഖ​യ്ക്ക് പു​റ​ത്താ​കും.2021ൽ ​ട്രം​പി​ന് വേ​ണ്ടി ക​ലാ​പം ഉ​ണ്ടാ​ക്കി​യ 1600 പേ​ർ​ക്ക് മാ​പ്പ് ന​ൽ​കി. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കേ​സു​ക​ളും ഉ​പേ​ക്ഷി​ക്കാ​ൻ നീ​തി​ന്യാ​യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.മെ​ക്‌​സി​ക്കോ അ​തി​ർ​ത്തി​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. യു​എ​സി​ൽ ജ​നി​ച്ച ആ​ർ​ക്കും പൗ​ര​ത്വം ന​ൽ​കു​ന്ന ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ലും ട്രം​പ് ഒ​പ്പു​വ​ച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video