loginkerala breaking-news സിപിഎം സൈബർ സംഘത്തിൽ തർക്കം; ന്യൂസ് എഡിറ്റർമാരടക്കം രാജിവെച്ചെന്ന് റിപ്പോർട്ട്
breaking-news Kerala

സിപിഎം സൈബർ സംഘത്തിൽ തർക്കം; ന്യൂസ് എഡിറ്റർമാരടക്കം രാജിവെച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സിപിഎം സൈബർ സംഘത്തിൽ തർക്കത്തെത്തുടർന്ന് ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായിരുന്ന കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവർ ടീം വിട്ടെന്ന് റിപ്പോർട്ട്. സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നുവെന്നതിൽ പാർട്ടിക്കുള്ള അതൃപ്തി തുടരുന്നതിനിടെയാണ് മുതിർന്ന മാധ്യമപ്രവർത്തകർ സിപിഎമ്മിന്റെ ‘കേരളാ ഒബ്സർവർ’ എന്ന ഔദ്യോ​ഗിക സോഷ്യൽ മീഡിയ ടീം വിടുന്നത്.

റിപ്പോർട്ടർ ചാനൽ വിട്ട് എത്തിയ മുതിർന്ന മാധ്യമപ്രവർത്തകനും എംവി രാഷവന്റെ മകനുമായ എംവി നികേഷ് കുമാറിന്റെ നേതൃത്വത്തിലാണ് എകെജി സെന്ററിന് സമീപത്തുള്ള സിപിഎമ്മിന്റെ പഠനകേന്ദ്രത്തിൽ ‘കേരളാ ഒബ്സർവർ’ എന്ന സോഷ്യൽ മീഡിയാ സംഘം പ്രവർത്തിക്കുന്നത്. സിപിഎമ്മിന്റെ പഴയ ഓഫിസ് കെട്ടിടമാണ് എകെജി പഠന ​ഗവേഷണകേന്ദ്രം. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകരും ഈ സംഘത്തിലുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാകുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ ഇതിലെ മൂന്ന് പ്രധാന അം​ഗങ്ങൾ ടീം വിടുന്നത്.

Exit mobile version