loginkerala breaking-news സൈബർ അധിക്ഷേപത്തെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിത ഒളിവിലെന്ന് സൂചന
breaking-news Kerala

സൈബർ അധിക്ഷേപത്തെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിത ഒളിവിലെന്ന് സൂചന

കോഴിക്കോട്:ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ വടകര സ്വദേശി ഷിംജിത ഒളിവിലെന്ന് സൂചന. ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. അന്വേഷണ സംഘം സൈബർ സെല്ലിൻ്റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഷിംജിതയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. അറസ്റ്റ് നീക്കത്തിന് പിന്നാലെയാണ് യുവതി ഒളിവിൽ പോയത്.

ഗോവിന്ദപുരം സ്വദേശിയായ ദീപക്കിൻ്റെ മരണത്തിലേക്ക് നയിച്ചത് യുവതിയുടെ ക്രൂരതയാണെന്നും യുവതിയുടേത് കരുതിക്കൂട്ടിയുള്ള പ്രവർത്തിയെന്നും ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിരുന്നു. ഈ പാരതിയിന്മേലാണ് പൊലീസ് നടപടി എടുത്തത്. ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കുകയായിരുന്നു.

Exit mobile version