വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ടെക്സസിലെ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി. ഇതില്‍ 28 പേര് കുട്ടികളും പത്തുപേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. കാണാതായ 41 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ ടെക്സസില്‍ കനത്ത കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. മേഖലകളിലെ പ്രളയബാധിത പ്രദേശങ്ങളെക്കുറിച്ച് മൊബൈല്‍ ഫോണുകളില്‍ അലര്‍ട്ട് നല്‍കുന്നതും തുടരുകയാണ്. പ്രളയത്തില്‍ മരിച്ചര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റെ ഡോണൾഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. ഉടന്‍ ദുരന്തഭൂമി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 850 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇനിയും മിന്നൽപ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. അധികൃതരുമായി സഹകരിച്ചു പ്രവർത്തിക്കുകയാണെന്ന് ട്രംപ് അറിയിച്ചു
Leave feedback about this