കോഴിക്കോട്: താമരശ്ശേരിയിൽ ഒന്‍പതുകാരി അനയയുടെ മരണം ചികിത്സാ പിഴവുമൂലം തന്നെയെന്ന് അമ്മ. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയെന്നും അവർ പറഞ്ഞു.
നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. പ്രാഥമിക ചികിത്സ പോലും കൃത്യമായി നല്‍കിയില്ല. തലേന്ന് വരെ ആരോഗ്യവതിയായിരുന്ന മകളാണ് അടുത്ത ദിവസം മരിക്കുന്നത്. അന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം. മരണത്തില്‍ ആരോഗ്യ വകുപ്പിനും പരാതി നല്‍കുമെന്നും കുട്ടിയുടെ അമ്മ കൂട്ടിച്ചേർത്തു.