loginkerala breaking-news മന്ത്രി ഒ.ജെ.ജനീഷിനു വീട്ടിൽ ഭക്ഷണം നൽകി; സി.പി.ഐ ബ്രാഞ്ച് അംഗത്തെ പുറത്താക്കി
breaking-news Kerala

മന്ത്രി ഒ.ജെ.ജനീഷിനു വീട്ടിൽ ഭക്ഷണം നൽകി; സി.പി.ഐ ബ്രാഞ്ച് അംഗത്തെ പുറത്താക്കി

മാള (തൃശൂർ) ∙ മന്ത്രി ഒ.ജെ.ജനീഷിനു വീട്ടിൽ ഭക്ഷണം നൽകിയതിന്റെ പേരിൽ, സിപിഐയുടെ മുതിർന്ന പ്രവർത്തകനും ബ്രാഞ്ച് അംഗവുമായ പി.എസ്.അബ്ദുൽ റഹ്മാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. ‘തികച്ചും തെറ്റായ നടപടിയാണെന്നും പാർട്ടിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും പാർട്ടി വിരുദ്ധ പ്രവർത്തനമാണിതെന്നും’ ചൂണ്ടിക്കാട്ടിയാണ് അഷ്ടമിച്ചിറ ബ്രാഞ്ചിന്റെ നടപടി.

തീരുമാനം അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് അബ്ദുൽ റഹ്മാൻ പറഞ്ഞു. അൻപതോളം വർഷം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു. വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യർഥന മാനിച്ചാണ് 27നു മന്ത്രിക്കു വീട്ടിൽ ഭക്ഷണം നൽകിയതെന്നും മറ്റു രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം പറയുന്നു.

Exit mobile version