loginkerala breaking-news ‘കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം ജൂൺ ആറിന് ; സ്ഥാപകൻ അഭിജീത് ദീപ്കെ ഇന്ത്യയിലേക്ക് എത്തുന്നു
breaking-news Kerala

‘കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം ജൂൺ ആറിന് ; സ്ഥാപകൻ അഭിജീത് ദീപ്കെ ഇന്ത്യയിലേക്ക് എത്തുന്നു

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജൂൺ 6-ന് ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുമെന്ന് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു. രാഷ്ട്രീയ പരിഹാസ സംഘടന രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.

സർക്കാറിൽ നിന്ന് മറുപടി ആവശ്യപ്പെടാനുള്ള തങ്ങളുടെ ഭരണഘടനാപരമായ അവകാശം വിനിയോഗിക്കണമെന്ന് ദീപ്കെ പറഞ്ഞു. ജൂൺ 6ന് രാവിലെ താൻ ഡൽഹിയിൽ എത്തിയ ശേഷം ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി തേടി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും തന്നോടൊപ്പം പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും ദീപ്കെ അഭ്യർഥിച്ചു.

Exit mobile version