Business lk-special

ലുലുവിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി; ഷോപ്പിങ്ങിനൊപ്പം കൈനിറയെ സമ്മാനങ്ങളും നേടാം

  • മൂന്നിരട്ടി ലാഭമുറപ്പാക്കി ലുലു ഫൺട്യൂറ
  • ന്യൂയർ ആഘോഷമാക്കാൻ സം​ഗീത നിശ

കൊച്ചി: ലുലുവിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി.കുട്ടികൾക്കായി ഒരുക്കിയ ലെ​ഗോ സാന്റാ ബി​ഗ് ഫാക്ടറി ബാലതാരം നന്ദുട്ടി ഉദ്ഘാടനം ചെയ്താണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ലുലു സീസൺ ഓഫ് സ്മൈലിലൂടെ നിരവധി മത്സരങ്ങളിൽ കുട്ടികൾക്ക് പങ്കാളികളാകാം. വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാ​ഗമായി മാളിൽ അരങ്ങേറും.31ന് രാത്രി താമരശ്ശേരി ചുരം ബാൻഡ് അവതരിപ്പിക്കുന്ന സം​ഗീത നിശയും ഫയർ വർക്ക്സും നടക്കും.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും ഒരുക്കിയാണ് ലുലുവിന്റെ ക്രിസ്തുമസ് പുതുവത്സര സെയിൽ നടക്കുന്നത്. നിത്യോപയോ​​ഗ സാധനങ്ങൾ, ക്രിസ്തുമസ് പ്രൊഡക്ടുകൾ, വിവിധ ഫ്ളേവറിലുള്ള പ്ലം കേക്കുകൾ, ക്രിസ്തുമസ് അലങ്കാരങ്ങൾ എന്നിവയും ലുലു ഹൈപ്പർ മാർക്കറ്റിൽ മികച്ച വിലക്കുറവിൽ ലഭ്യമാണ്. കൂടാതെ ലുലു ഫാഷനിലും ഓഫർ വിൽപ്പന തുടരുകയാണ്. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈഡ് ഉപകരണങ്ങൾക്ക് ലുലു കണക്ടിലും ഓഫറുണ്ട്. ഡിസംബർ 24ന് ക്രിസ്തുമസ് സെയിൽ പ്രമാണിച്ച് ലുലു ​ഹൈപ്പർമാർക്കറ്റും ലുലു മാളും
രാത്രി 12 മണി വരെ തുറന്ന് പ്രവർത്തിക്കും.

ലുലു ഫൺട്യൂറയിൽ 3 എക്സ് ഓഫർ, മൂന്നിരട്ടി ലാഭം

ക്രിസ്തുമസ് ദിനത്തിൽ 3 എക്സ് ഓഫറുമായി ലുലു ഫൺട്യൂറ. 2000 രൂപ മുതൽ പർച്ചേഴ്സ് ചെയ്യുന്ന ഓരോ കാർഡിനും മൂന്നിരട്ടി വാല്യു നേടാം. 2000 രൂപയുടെ കാർഡിന് 6,000 പ്ലേ വാല്യു ലഭിക്കും, 3,000ത്തിന് 9,000 പ്ലേ വാല്യു, 5000 രൂപയുടെ കാർഡ് പർച്ചേഴ്സ് ചെയ്താൽ 15,000, 10,000 രൂപയ്ക്ക് 30,000, 15,000 രൂപയുടെ കാർഡ് പർച്ചേഴ്സിന് 45,000 മൂല്യമുള്ള പ്ലേ കാർഡ് എന്നിങ്ങനെ സ്വന്തമാക്കാം ക്രിസ്തുമസ് ദിനമായി ഡിസബംർ 25ന് രാവിലെ 10 മുതൽ രാത്രി 11 മണിവരെ ഓഫർ ലഭ്യമാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video