കോഴിക്കോട്: കുറ്റ്യാടിയെ ഭീതിയിലാക്കിയ കുട്ടിയാനയെ മയക്കുവെടി വയ്ക്കാനൊരുങ്ങി വനം വകുപ്പ്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കുട്ടിയാനയെ കുടുക്കാൻ വനം വകുപ്പ് ഒരുങ്ങുന്നത്. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന ആനക്കുട്ടി കനത്ത നാശമാണ് സൃഷ്ടിച്ചത്. ആനക്കുട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുട്ടിയാന നിരവധി ആളുകളെ ആക്രമിക്കുകയും സ്ഥലത്ത് വലിയ കൃഷിനാശവും ഉണ്ടാക്കിയിരുന്നു. ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളിലാണ് ആന ഭീതി സൃഷ്ടിച്ചത്. അമ്മയാന ചിരിഞ്ഞതോടെ ഒറ്റപ്പെട്ട കുട്ടിയാനയാണ് കുറ്റ്യാടിയിലെ ജനവാസ മേഖലയില്‍ എത്തിയത്.ജനങ്ങൾക്ക്ഭീഷണിയായ പിടികൂടാന്‍ വനം വകുപ്പ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Leave feedback about this