loginkerala breaking-news മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ​ഗുരുവായൂർ സന്ദർശനം; ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനെ തടഞ്ഞു
breaking-news Kerala Politics

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ​ഗുരുവായൂർ സന്ദർശനം; ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനെ തടഞ്ഞു

ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു ദർശനം. ദേവസ്വം അഡമിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും ദർശനസമയം ഇവർക്കൊപ്പമുണ്ടായിരുന്നു. വഴിപാടുകൾ നടത്തി ഉപദേവതകളെയും തൊഴുതാണ് വിവേക് ക്ഷേത്രത്തിൽനിന്ന് മടങ്ങിയത്.

എന്തൊക്കെ വഴിപാടാണ് നടത്തിയതെന്ന് പറയാൻ ദേവസ്വം അധികൃതർ തയാറായില്ല. ദർശനം അതീവ രഹസ്യമാക്കി വയ്ക്കാനും ദേവസ്വം ശ്രദ്ധിച്ചു. ദർശനം കഴിഞ്ഞിറങ്ങിയപ്പോൾ പലരും ഫോട്ടോയെടുത്തെങ്കിലും ദേവസ്വം അധികൃതർ തടഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകരോട് അവ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു.

Exit mobile version