റിയാദ്: മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തില്‍ ഊഷ്മള സ്വീകരണം.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രി കുവൈത്തിലെത്തിയത്. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അല്‍-സബാഹും ചേര്‍ന്ന് മുഖ്യമന്ത്രിയെ അല്‍ ബയാന്‍ പാലസില്‍ സ്വീകരിച്ചു. കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി ചെയര്‍മാനുമായ ഡോ: സബീഹ് അല്‍ മുഖൈസിമും കൂടിക്കാഴ്ച്ചയില്‍ സന്നിഹിതനായിരുന്നു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ചു. കുവൈത്തിന്റെ പുനനിര്‍മ്മാണത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം നല്‍കിവരുന്ന സേവനങ്ങളെ ശൈഖ് ഫഹാദ് ശ്ലാഘിച്ചു. കേരളീയ സമൂഹത്തിന് കുവൈത്ത് ഭരണകൂടം നല്‍കിവരുന്ന സഹകരണത്തിനും പിന്തുണക്കും കുവൈത്ത് ആഭ്യന്തര മന്ത്രികൂടിയായ ഉപപ്രധാനമന്ത്രി ശൈഖ് ഫഹാദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ചീഫ് സെക്രട്ടറി ഡോ: ജയതിലക് ഐ.എ.എസ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു.
