loginkerala breaking-news അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
breaking-news gulf

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്വങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സൈഫ് സയീദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു.

Exit mobile version