ട്രംപിന്റെ പകരച്ചുങ്കത്തിനെ പ്രതിരോധിക്കാന്‍ ചൈനയും ഇറാനും ; ഇന്ത്യയുമായി കൈകോർക്കുന്നത് നിർണായകനേട്ടം; ട്രംപ് ഇടയുമോ
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കച്ചുമത്തലിനെ പ്രതിരോധിക്കാന്‍ ചൈനയും ഇറാനും ഇന്ത്യയോട് അടുക്കുന്നു. വൈര്യശത്രുക്കളായി നിലകൊണ്ടിരുന്ന ചൈന ഇന്ത്യയുമായി കൈകൊടുക്കുന്നത് അതിർത്തിയിൽ ഇന്ത്യയ്ക്ക് നേട്ടമാകും. പാക്കോങ്ങിൽ നടന്ന സംഘർഷത്തിന് ശേഷം ഇന്ത്യ ചൈന ബന്ധം വലിയ ഉലച്ചിലിലായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഇരു രാജ്യങ്ങളും സംയുക്ത സൈനിക ചർച്ചയിലൂെ പരിഹാരം കണ്ടിരുന്നു. അയൽരാജ്യമായ ചൈനയോട് കൂടുതൽ അടുക്കാനുള്ള സഹകരണങ്ങളോട് ഇന്ത്യയും നിലപാട് എടുത്ത വേളയിലാണ് ഇപ്പോൾ ട്രംപിന്റെ സാമ്പത്തിക നയങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിക്കുന്നത്. ഇന്ത്യയോട് സഹകരിക്കാൻ
