Uncategorized

ആറ്റിങ്ങലില്‍ സ്വകാര്യ ബാറില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബാറില്‍ ആറംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. മാരകായുധങ്ങളുമായെത്തിയ സംഘം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ബാറിലെത്തിയ ഉപഭോക്താക്കളെ വിരട്ടിയോടിക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് മാരകായുധങ്ങളുമായി ആറംഗ സംഘം സ്വകാര്യ ബാറിലെത്തി ഭീകരത സൃഷ്ടിച്ചത്. അക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേര്‍ ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. 145K Share Facebook

Read More
Uncategorized

കണ്ണൂരില്‍ വൃദ്ധയെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

കണ്ണൂര്‍: പരിയാരത്ത് വൃദ്ധയെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. പത്ത് പവന്‍ സ്വര്‍ണം കവര്‍ന്നു. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം  കവര്‍ച്ച നടത്തിയത്. ഡോക്ടറും ഭാര്യയും ഇന്നലെ രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. അതിന് ശേഷമാണ് കവര്‍ച്ച നടന്നിരിക്കുന്നത്. വീട്ടില്‍ ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികള്‍ മുകളിലത്തെ നിലയിലായിരുന്നു. പുലര്‍ച്ചെ ഇവര്‍ താഴെ വരുമ്പോഴാണ് വൃദ്ധയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കാണുന്നത്.

Read More
Uncategorized

സിഗരറ്റ് നല്‍കിയില്ല, 20 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

സിഗരറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് 20 കാരനെ കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. രോഹിത് (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് രോഹിത് സുഹൃത്തുക്കളായ ജയ്, സുമിത് സിംഗ് എന്നിവര്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയിലാണ് തര്‍ക്കമുണ്ടായത്. മദ്യപിക്കുന്നതിനിടെ രോഹിതിനോട് ജയ് സിഗരറ്റ് ചോദിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയതെന്ന് പൊലീസ്. 145K Share Facebook

Read More