archive Uncategorized

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഡെങ്കിപ്പനി, രോഗം സ്ഥിരീകരിച്ചത് 11,804 പേര്‍ക്ക്

തിരുവനന്തപൂരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.  32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്. 105 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചു. ഇതില്‍ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് നേരത്തെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നില്ലെന്ന സാങ്കേതിക കാരണത്താലാണ് ഈ മരണങ്ങളെ സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഡെങ്കി

Read More
archive Uncategorized

സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണമെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണമെന്ന് സിഎജി റിപ്പോര്‍ട്ട്. 26 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവധി കഴിഞ്ഞ കാരണം വിതരണം നിര്‍ത്തി വയ്‌ക്കേണ്ടിയിരുന്ന 4 കോടി രൂപയുടെ മരുന്നുകളാണ് ആശുപത്രിയില്‍ എത്തിയത്. 2016- 2022 കാലഘട്ടത്തില്‍ എത്തിയ മരുന്നുകളാണ് ഇവ. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലുള്‍പ്പെടെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ അനാസ്ഥ കാണിച്ചതായി സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 145K Share

Read More
archive Uncategorized

രാവിലെ വെറുംവയറ്റില്‍ പതിവായി ഈ ജ്യൂസ് കഴിക്കൂ; മാറ്റം ഞെട്ടിക്കും

രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഏറ്റവും ഗുണകരം. ഇനി അത് കഴിഞ്ഞ് എന്ത് കഴിച്ചാലാണ് ശരീരം കൂടുതല്‍ ഹെല്‍ത്തി ആവുന്നതെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. അങ്ങനെ കഴിക്കാവുന്ന ഹെല്‍ത്തിയായൊരു ജ്യൂസിനെ കുറിച്ചാണ് പറയാനുള്ളത്. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ഇതില്‍ ഒരു നുള്ള് ഉപ്പ് മാത്രമേ ജ്യൂസ് തയ്യാറാക്കുമ്പോള്‍ ചേര്‍ക്കാവൂ. എരിവ് ആവശ്യമെങ്കില്‍ അല്‍പം എരിവുമാകാം. ആവശ്യമെങ്കില്‍ അല്‍പം ഇഞ്ചിയും ചേര്‍ക്കാം. മറ്റൊന്നും തന്നെ ഇതില്‍ ചേര്‍ക്കേണ്ടതില്ല. രാവിലെ തന്നെ നെല്ലിക്ക ജ്യൂസില്‍ തുടങ്ങുന്നത്

Read More
archive Uncategorized

തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗ ബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗ ബാധ സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. അപൂര്‍വ ജന്തുജന്യരോഗമാണ് ബ്രൂസെല്ലോസിസ്. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് സംശയം. രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 145K Share Facebook

Read More
archive Uncategorized

മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ടമരണം; ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ശരദ് പവാറും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ പ്രധിഷേധം ഉയര്‍ത്തി രംഗത്തെത്തി. സംഭവം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഭാവിയില്‍ രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗൗരവമായ പ്രതികരണം വേണമെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശരദ് പവാര്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 ശിശുക്കളുടെ ഉള്‍പ്പെടെ 24 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആറ്

Read More
Uncategorized

തൃത്താലയില്‍ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവം; പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: തൃത്താലയില്‍ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്‍സാര്‍, കബീര്‍ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. ഒരു കൊലപാതകത്തില്‍ ഇന്നലെ രാത്രിയിലും രണ്ടാം കൊലപാതകത്തില്‍ ഇന്ന് രാവിലെയുമായിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കഴുത്തിന് വെട്ടേറ്റ നിലയില്‍ അന്‍സാര്‍ ആശുപത്രിയിലെത്തുകയും വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് മുമ്പ് മരണപ്പെടുകയുമായിരുന്നു. ഒരു ദിവസത്തിനിപ്പുറം കബീറിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ വെട്ടേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. 145K Share Facebook

Read More
Uncategorized

ഉത്തര്‍പ്രദേശില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍

ലക്‌നൗ: നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍. തിങ്കളാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ രുദ്രപൂര്‍ കോട്വാലി ഗ്രാമത്തിലായിരുന്നു സംഭവം. ആട് മേയ്ക്കാന്‍ പോയ സഹോദരിയുടെ അടുത്തേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയും മൂത്ത സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. ഉച്ചയോടെ നാലുവയസുകാരിയെ ഉറക്കിയശേഷം സഹോദരി സമീപത്തെ പറമ്പിലേക്ക് ആട് മേയ്ക്കാന്‍ പോയി. പിന്നീട് ഉറക്കമുണര്‍ന്ന പെണ്‍കുട്ടി സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു. വഴിയില്‍ അതേ ഗ്രാമത്തില്‍ നിന്നുള്ള 14

Read More
Uncategorized

തിരുവനന്തപുരം പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്; രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്. രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ബോംബെറിഞ്ഞത് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘം. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വീടിന്റെ ജനലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ്‌സൂചന. മാടന്‍വിളയില്‍ വീടുകള്‍ക്ക് നേരെ നാടന്‍ ബോംബേറാണ് ഉണ്ടായത്. ആക്രമണത്തില്‍ മാടന്‍വിള സ്വദേശികളായ അര്‍ഷിത്, ഹുസൈന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം

Read More
Uncategorized

മദ്യ ലഹരിയില്‍ ഉപദ്രവം പതിവ്; മകനെ അടിച്ച് കൊന്ന് മാതാവ്

കോട്ടയം: മദ്യ ലഹരിയില്‍ ഉപദ്രവം പതിവായതിനെതുടര്‍ന്ന് മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന് മാതാവ്. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. കേസില്‍ അമ്മ സാവിത്രി അറസ്റ്റിലായി. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ 20 നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അനു ദേവ് വൈകുന്നേരത്തോടെയാണ് മരിച്ചത്. 145K Share Facebook

Read More
Uncategorized

വീണ്ടും കൊടും ക്രൂരത; പെരുമ്പാവൂരില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗീകാതിക്രമം, പ്രതികള്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ മൂന്നര വയസുള്ള പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗീകാതിക്രമം. അതിഥി തൊഴിലാളികളുടെ കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്. പ്രതികളായ രണ്ട് പേരെ പൊലീസ് കസ്റ്റെഡിയില്‍ എടുത്തിട്ടുണ്ട്. അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെയാണ് കുറുപ്പംപടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. അസം സ്വദേശികളായ സജാലാല്‍, ഉബൈദുള്ള എന്നീ രണ്ട് പേരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 145K Share Facebook

Read More