പകുതിവില തട്ടിപ്പ് നടന്നത് സംസ്ഥാന വ്യാപകമായി; അനന്തു കൃഷ്ണനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: പകുതിവിലയിൽ ഇരുചക്രവാഹനങ്ങൾ, ലാപ്ടോപ്, തയ്യൽ മെഷീൻ തുടങ്ങിയവ വാഗ്ദാനം ചെയ്ത് സംസ്ഥാനമൊട്ടാകെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി തൊടുപുഴ കുടയത്തൂർ കോളപ്രയിലെ ചൂരക്കുളങ്ങര വീട്ടിൽ അനന്തു കൃഷ്ണനായുള്ള (26) പോലീസിൻറെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി മൂവാറ്റുപുഴ പോലീസ് നൽകിയ അഞ്ചു ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം അനന്തുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.