ഗവർണർ നടപ്പാക്കുന്നത് സംഘ്‌പരിവാർ അജണ്ട : എം. വി ഗോവിന്ദൻ
ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ വരാൻ കഴിയില്ല എന്ന് മനസിലാക്കിയ ശക്തികൾ ചാൻസലർ പദവിയിലൂടെ വഴിവിട്ട നീക്കങ്ങൾ നടത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരം : ഗവർണർ നടപ്പാക്കുന്നത് സംഘ്‌പരിവാർ അജണ്ടയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണ്. ഗവർണറുടെ വഴിവിട്ട നീക്കങ്ങൾക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും. നവംബർ 15ന് രാജ്ഭവന്റെ മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം. മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന എൽഡിഎഫ് നേതാക്കൾ രാജ്ഭവന് മുന്നിലെ പ്രതിഷേധ
