മെഗാനൃത്തപരിപാടി നടത്തിപ്പ്; വേദി നിർമ്മാണത്തില്‍ അടിമുടി സുരക്ഷാ വീഴ്ച; അമിത ലാഭം ലക്ഷ്യമിട്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല; അരങ്ങേറ്റം നടത്തിയത് “മെഗാ തട്ടിപ്പിന്”
ഉമാ തോമസ് വീണ് അപകടം സംഭവിക്കാനിടയാക്കിയ മെഗാ നൃത്തപരിപാടിയിൽ അടിമുടി ദുരൂഹത നിഴലിക്കുകയാണ്. നിക്ഷേപ തട്ടിപ്പുകൾ പോലെ ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മുതലെടുത്ത് കോടികൾ വാരാനുള്ള ശ്രമമായിരുന്നു മെഗാ നൃത്തപരിപാടിയിലൂടെ മദംഗവിഷൻ മാനേജ്മെന്റ നടത്തിയത്. ഉമാ തോമസ് എം.എൽ.എ വീണതോടെ പരിപാടി കൈവിട്ട് പോകുകയും ചെയ്തു. ‘ഗിന്നസ്’ നൃത്തപരിപാടിയെന്ന പേരിൽ വൻ പണപ്പിരിവാണ് സംഘാടകർ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഗിന്നസ് റെക്കോര്‌ഡ് വാഗ്ദാനം ചെയ്ത് കുട്ടികൾ ഉൾപ്പടെ ഉള്ളവരെ പരിപാടിയിലേക്ക് എത്തിച്ചത്. പിന്നാലെ വൻ പണപ്പിരിവും നടത്തി.
