വിവാദ നൃത്ത പരിപാടിക്ക് പിന്നാലെ കലൂർ സ്റ്റേഡിയത്തിന് ലക്ഷങ്ങളുടെ നാശനഷ്ടം ; പുൽത്തകിടി നശിച്ചു; വാഹനങ്ങൾ കയറ്റി ടർഫ് കുളമാക്കി; ഇപ്പോഴത്തെ അവസ്ഥ ഇതാണ്
കൊച്ചി: ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട കലൂരിലെ നൃത്തപരിപാടിയില്‍ സ്റ്റേഡിയത്തിന് ഗുരുതര കേടുപാടുകൾ. ഇന്ന് കലൂർ സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് , ഒഡിഷ മത്സരം നടക്കാനിരിക്കെയാണ് ടർഫ് അടക്കം തകരാറിലായിരിക്കുന്നത്.. ക്രമാതീതമായി ടർഫിലേക്ക് ആളുകളെ തള്ളികയറ്റിയാണ് കായികേതര പരിപാടി ഇവിടെ നടന്നത്. ഇതിന് പിന്നാലെ ടർഫിന് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിക്കുന്നത്. ഇന്ന് കളി നടക്കേണ്ട ടർഫിലെ പുൽത്തകിടി ഉണങ്ങി വരണ്ട നിലയിലാണ്. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശോധനയിൽ ഗുരുതര കേടുപാടുകളും ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിരുന്നു. വിവാദമായ മൃദംഗനാഥം നൃത്തപരിപാടി