പൂരനഗരിയെ ആവേശത്തിലാക്കി തൃശൂരിൽ ഇന്ന് പുലികളി; നഗരവീഥികൾ കൈയ്യടക്കാൻ പെൺപുലികളും
തൃശൂർ: സ്വരാജ് ഗ്രൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും. 5 ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് 4 മാണിയോട് കൂടി സ്വരാജ് റൗണ്ടിനെ വലംവെയ്ക്കുക. ശക്തന്‍ പുലികളി ദേശം, കാനാട്ടുകര, അയ്യന്തോള്, വിയ്യൂര്, സീതാറാം മില്‍ ദേശം തുടങ്ങിയ അഞ്ച് ടീമുകളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. തൃശൂരുകാർക്ക് പൂരത്തിന് ശേഷമുള്ള മഹാ പൂരമാണ് പുലികളി എന്നാണ് അറിയപ്പെടുന്നത്. രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് തുടങ്ങിക്കഴിഞ്ഞു. വിയ്യൂർ ദേശമാണ് പുലികളിക്ക് ആദ്യം ഇറങ്ങുന്നത്. നഗരവീഥികൾ കൈയ്യടക്കാൻ