സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ഇ കൊമേഴ്സിലും ഫാഷന്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവന്നു;മാറുന്ന ഫാഷന്‍ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്ത് ലുലു ഫാഷന്‍ ഫോറം
കൊച്ചി: സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ഇ കൊമേഴ്സ് രംഗത്തിന് കരുത്തേകിയെന്ന് ലുലു ഫാഷന്‍ ഫോറം. കൊച്ചി ലുലു മാളില്‍ ലുലു ഫാഷന്‍ സ്റ്റോര്‍ സംഘടിപ്പിച്ച ലുലു ഫാഷന്‍ ഫോറത്തില്‍ ഫാഷന്‍ ലോകവും സമൂഹമാധ്യമ സ്വാധീനവും എന്ന ചര്‍ച്ചയില്‍ നടന്‍ ജിനു ജോസഫ്, ഇന്‍ഫ്ളുവന്‍സറും ആരോഗ്യ വിദഗ്ധയുമായ ഡോ. ഫാത്തിമ നെലുഫര്‍ ഷെറിഫ്, അസിസ്റ്റന്റ് പ്രഫസറും അക്കാഡമിക് വിദഗ്ധയുമായ മുക്തി സുമംഗള, സെലിബ്രിറ്റി കോസ്റ്റും സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ധീന്‍ എന്നിവര്‍ അതിഥികളായി. അവതാരകനും നടനുമായ രാകേഷ് കേശവായിരുന്നു മോഡറേറ്റര്‍. ഇ
