കുറുക്കന്‍ വട്ടം ചാടി അപകടം : ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
പാലക്കാട്:സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചളവറ ഗവ.യുപി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപിക ഇ.വി.സുനിതയാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച സ്‌കൂട്ടറിനു മുന്നിലേക്ക് കുറുക്കന്‍ ചാടിയാണ് അപകടമുണ്ടായത്. രാവിലെ 10നു വട്ടമണ്ണപ്പുറം മിനി സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനു മുന്നിലേക്കു കുറുക്കന്‍ ചാടിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. റോഡിലേക്കു വീണ് സുനിതയ്ക്ക ഗുരുതരമായി പരിക്കേറ്റിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു സുനിത മരിച്ചത്. 145K Share Facebook
