breaking-news Kerala

ഉയര്‍ന്ന ചൂട്: അടിയന്തിര സാഹചര്യം നേരിടുന്നതിന് തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍

തിരുവനന്തപുരം: ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് സജ്ജമായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചൂട് ഉയരുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും

Read More
breaking-news Kerala

കൂടൽ മാണിക്യം ജാതി വിവേചനം: അം​ഗീകരിക്കാനാകില്ലെന്ന് മന്ത്രി ഒ ആർ കേളു

തിരുവനന്തപുരം: കൂടൽ മാണിക്യം ദേവസ്വത്തിൽ പിന്നാക്കക്കാരനെ കഴകം ചുമതലയിൽ നിന്ന് മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന് പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളു പറഞ്ഞു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമാനുസൃത രീതികളിലൂടെ തെരഞ്ഞെടുത്ത നിയമനമാണിത്. തന്ത്രിമാരെടുത്ത നിലപട് മതേതര കേരളത്തിന്റെ പുരോഗമന നിലപാടുകൾക്കെതിരാണ്. മനുവാദികൾക്ക് പ്രോത്സാഹനമേകുന്ന ഇത്തരം നിലപാടുകൾ കേരളത്തിന്റെ സാംസ്ക്കാരിക ബോധത്തിനെതിരാണ്. ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ തൊഴിലിൽ നിന്ന് മാറ്റിനിർത്തുന്നത് ഏത് അവസ്ഥയിലും തെറ്റാണ് – മന്ത്രി ഒ ആർ കേളു വ്യക്തമാക്കി. 145K

Read More
breaking-news gulf Kerala

റിക്രൂട്ട്മെന്റ് സാധ്യതകള്‍; ഡെന്‍മാര്‍ക്ക് പ്രതിനിധിസംഘം നോര്‍ക്ക സന്ദര്‍ശിച്ചു

തിരുവനന്തപുരം:കേരളത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെയുള്‍പ്പെടെ റിക്രൂട്ട്ചെയ്യുന്നതിനുളള സാധ്യതകള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് എംബസി സ്ട്രാറ്റജിക് സെക്ടർ കോഓപ്പറേഷൻ (എസ്.എസ്.സി) കൗൺസിലര്‍ എമിൽ സ്റ്റോവറിങ് ലൗറിറ്റ്സെന്റെ നേതൃത്വത്തിലുളള 11 അംഗ പ്രതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. രാവിലെ നോര്‍ക്ക സെന്ററിലെത്തിയ സംഘം നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കെയര്‍ ഹോം സര്‍വ്വീസ് മേഖലയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ്, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, സ്കില്‍

Read More
breaking-news Kerala

എംഡിഎംഎ കടത്തുന്ന പ്രധാന കണ്ണി: ടാൻസാനിയൻ സ്വദേശി പൊലീസ് വലയിൽ

ലഹരി കേസുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ കേരള പൊലീസിന്റെ പിടിയിൽ. കേരളത്തിലേക്ക് വൻ തോതിൽ എംഡിഎംഎ കടത്തുന്നതിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രിൻസ് സാംസൺ. ബാംഗ്ലൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ബം​ഗ്ലൂരിൽ ബിസിഎ വിദ്യാർത്ഥിയാണ് പിടിയിലായ പ്രിൻസ് സാംസൺ.‌ കഴിഞ്ഞ 24ന് മുത്തങ്ങയിൽ പിടിയിലായ 94 ഗ്രാം എംഡിഎംഎ കേസിലെ അന്വേഷണത്തിലാണ് മൊത്ത വിതരണക്കാരൻ പിടിയിലായത്. 145K Share Facebook

Read More
Kerala

മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ ലൗജിഹാദിൽ നഷ്ടപ്പെട്ടു; പെൺകുട്ടികളെ 24 വയസിനുള്ളിൽ കെട്ടിക്കണം; വിവാദ പരാമർശവുമായി വീണ്ടും പി.സി ജോർജ്

കോട്ടയം: വീണ്ടും വിവാദ പ്രസംഗവുമായി മതവിദ്വേഷക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ബി.ജെ.പി നേതാവ് പി.സി. ജോർജ്. ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളെ രക്ഷിതാക്കൾ 24 വയസിനു മുമ്പ് വിവാഹം ചെയ്തയക്കണമെന്നായിരുന്നു പി.സി. ജോർജിന്റെ വിവാദ​ പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ ലൗജിഹാദിൽ നഷ്ടപ്പെട്ടുവെന്നാണ് പി.സി. ജോർജ് പറഞ്ഞത്. അതിൽ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെൺകുട്ടികളെ 24 വയസിന് മുമ്പ് കെട്ടിച്ചയക്കണമെന്നും പി.സി. ജോർജ് പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു

Read More
breaking-news Kerala

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ലെ ച​രി​ത്ര നേ​ട്ടം: ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ലെ ച​രി​ത്ര നേ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി. ഇ​ന്ത്യ​ൻ ടീ​മി​നെ​ക്കു​റി​ച്ച് അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ച​രി​ത്ര നേ​ട്ട​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഫൈ​നി​ൽ ന്യൂ​സി​ല​ൻ​ഡി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്. ഇ​തോ​ടെ ചാ​ന്പ്യ​ൻ​സ് ടോ​ഫി​യി​ൽ ഇ​ന്ത്യ​യു​ടെ കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. 2002ലും 2013​ലും ഇ​ന്ത്യ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 252 വി​ജ​യ​ല​ക്ഷ്യം ഒ​രോ​വ​ർ ശേ​ഷി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു.​നാ​യ​ക​ൻ

Read More
breaking-news Kerala

തൃ​ശൂ​രിൽ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞു

തൃ​ശൂ​ർ: പെ​രി​ഞ്ഞ​ന​ത്ത് ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞു. കൊ​റ്റം​കു​ളം വ​ൻ​പ​റ​മ്പി​ൽ പ​ട്ട​ശേ​രി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. മാ​റാ​ടി ശ്രീ​അ​യ്യ​പ്പ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ത്ത​ത്. ക്ഷേ​ത്ര പ​റ​മ്പി​ൽ ത​ള​ച്ചി​രു​ന്ന ആ​ന എ​ഴു​ന്ന​ള്ളി​പ്പ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പാ​ണ് ഇ​ട​ഞ്ഞ​ത്. പാ​പ്പാ​ൻ​മാ​രു​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​യെ ത​ള​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. 145K Share Facebook

Read More
breaking-news Kerala

സംസ്ഥാന സമിതിയിൽ എല്ലാവരേയും ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ആവർത്തിച്ച് എ കെ ബാലൻ; പത്മകുമാറിന്റെ എതിർപ്പിനെ സി.പി.എം അവ​ഗണിക്കാൻ സാധ്യത; വീണാ ജോർജിനെ പരി​ഗണിച്ചതിൽ എതിർപ്പ് ശക്തം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ലു​ള്ള എ.​പ​ദ്മ​കു​മാ​റി​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. എ​ല്ലാ​വ​രെ​യും സം​സ്ഥാ​ന സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ബാ​ല​ന്‍ പ്ര​തി​ക​രി​ച്ചു.പ​ദ്മ​കു​മാ​റി​ന്‍റെ വി​ഷ​മം പു​റ​ത്ത് പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത​ല്ല. പാ​ര്‍​ട്ടി ആ​രെ​യും മ​നഃപൂ​ര്‍​വം ന​ശി​പ്പി​ക്കി​ല്ല. പ​ര​സ്യ​പ്ര​തി​ക​ര​ണം വ​ര്‍​ഗ​ശ​ത്രു​ക്ക​ള്‍​ക്ക് സ​ഹാ​യ​ക​ര​മാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു, പ​ദ്മ​കു​മാ​റി​നെപ്പോ​ലു​ള്ള നേ​താ​വ് പെ​ട്ടെ​ന്നു​ള്ള വി​കാ​ര​ത്തി​ല്‍ പ്ര​തി​ക​രി​ക്ക​രു​താ​യി​രു​ന്നു. പ​ദ​വി ഇ​ല്ലെ​ങ്കി​ലും ജ​ന​സേ​വ​ന​ത്തി​ന് ത​ട​സ​മി​ല്ല​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അതേസമയം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങി​പ്പോ​യ​തി​നു പി​ന്നാ​ലെ നി​ല​പാ​ടി​ൽ ഉ​റ​ച്ച് മു​തി​ർ​ന്ന നേ​താ​വ് എ.

Read More
breaking-news Kerala

കൂടൽമാണിക്യത്തിലെ ജാതി വിവേചനം:മനുഷ്യാവകാശ കമ്മീഷൻകേസെടുത്തു

കൊച്ചി: കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയ സംഭവത്തിലാണ് കമ്മീഷൻ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്തത് 145K Share Facebook

Read More
breaking-news Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ആ​റു ജി​ല്ല​ക​ളി​ൽ ഇ​ന്ന് താ​പ​നി​ല സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ‌​ഷ്യ​സ് വ​രെ​യും പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ‌​ഷ്യ​സ് വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ

Read More