ചേന്ദമംഗലത്തെ കൂട്ടകൊലപാതകം; അരും കൊലയ്ക്ക് പ്രേരിപ്പിച്ചത് വർഷങ്ങളായി തുടരുന്ന മുൻവൈരാഗ്യം; കൊല്ലാൻ പദ്ധതിയിട്ടത് ജിതിനെ മാത്രം
വടക്കൻ പറവൂർ: ചേന്ദമംഗലത്ത് ദമ്പതികളെയും മകളെയും അയൽവാസിയായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (കണ്ണൻ, 60), ഭാര്യ ഉഷ (52), മകൾ വിനിഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ വിനിഷയുടെ ഭർത്താവ് ജിതിൻ ബോസിന് (36) പരിക്കേറ്റു. ജിതിനെ മാത്രം ആക്രമിക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രതി റിതു ജയൻ പൊലീസിന് മൊഴി നൽകി. ജിതിനെ ആക്രമിക്കുന്നത് തടുക്കാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയേയും ആക്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ വിനിഷയുടെ തലയ്ക്കടിച്ചെന്നും പ്രതി
