കാഴ്ചപരിമിതിയുള്ള വനിതകളുടെ ദേശീയ ടി20 ക്രിക്കറ്റ്: മദ്ധ്യപ്രദേശിന് കിരീടം
കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂർണമെൻ്റിൽ കർണാടകയെ കീഴടക്കി മദ്ധ്യപ്രദേശ് കിരീടം സ്വന്തമാക്കി. തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടിൽ നടന്ന അവസാന ഓവർ വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ കർണാടകയെ 4 റൺസിന് പരാജയപെടുത്തിയാണ് മദ്ധ്യപ്രദേശ് ചാമ്പ്യന്മാരായത്. ടോസ് നേടിയ കർണാടക മദ്ധ്യപ്രദേശിനെ ആദ്യം ബാറ്റിങിനയച്ചു. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മദ്ധ്യപ്രദേശ് 154 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ കർണാടകയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ്
