ഉമാ തോമസ് വീണ അപകടം; സംഘാടനത്തില്‍ ഗുരുത പാളിച്ച; അഗ്നിശമന സേന റിപ്പോര്‍ട്ട് പുറത്ത്; കേസെടുത്ത് പൊലീസ്
കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്നും വീണ് ഉമാതോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടനത്തില്‍ വലിയ പിഴവെന്ന് പൊലീസ്. സുരക്ഷാ ക്രമീകരണങ്ങള്‍ വേണ്ടത്ര പാലിച്ചിട്ടില്ലെന്ന് അഗ്നിശമന സേനയും റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സംഘാടകര്‍ കുരുങ്ങുകയാണ്. പരിപാടിയുടെ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. സ്റ്റേജ് പൊളിച്ചുമാറ്റരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. പാലാരിവട്ടം പോലീസാണ് സംഘാടകര്‍ക്കും സ്റ്റേജ് നിര്‍മ്മാണകരാറുകാര്‍ക്കും എതിരേ കേസെടുത്തിരിക്കുന്നത്. പൊതുസുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് കേസ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പോലീസ് കേസെടുത്തത്. അതേസമയം ആരുടേയും പേരുവിവരങ്ങള്‍ ഇതിലില്ല. പോലീസ്