യൂട്യൂബർ മണവാളന്റെ മുടിമുറിച്ച് ജയിൽ വകുപ്പ് ; ജയിലിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി
തൃശൂർ: വിദ്യാർഥികളെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളന്റെ മുടിമുറിച്ച ജയിൽ വകുപ്പിന്റെ നടപടിക്ക് പിന്നാലെ ജയിലിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് മണവാളൻ എന്ന് വിളിക്കുന്ന മുഹമ്മദ് ഷഹീൻ ഷാ. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് ജയിൽ അധികൃതരുടെ നടപടി. മുടി മുറിച്ചതിനെത്തുടർന്ന് മണവാളന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യൂട്യൂബറെ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.റിമാൻഡിൽ ആയിരുന്ന പ്രതി തൃശ്ശൂർ സബ് ജയിലിന് മുന്നിൽ വെച്ച്
