സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍ ; ആശുപത്രിയിലെത്തി സന്ദർശിച്ച് മമ്മൂട്ടി
കൊച്ചി: സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ തുടരുന്ന ഷാഫിയെ ആശുപത്രിയിലെത്തി നടൻ മമ്മൂട്ടി സന്ദർശിച്ചു. നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്. മമ്മൂട്ടി ലാൽ രാജൻ പി ദേവ് കൂട്ടുകെട്ടിലെത്തിയ തൊമ്മനും മക്കളും അടക്കം 17 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മെഡിക്കല്‍ സംഘം ഷാഫിയുടെ ആരോഗ്യസ്ഥിതി
