നിരപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ; “മാപ്പ് പറയാൻ ഒരു മടിയുമില്ല, കോടതിയെ ധിക്കരിച്ചിട്ടില്ല”
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നിറങ്ങാന്‍ വൈകിയ വിഷയത്തില്‍ കോടതിയോട് മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂര്‍. കോടതിയോട് എന്നും ബഹുമാനമാണെന്ന് പറഞ്ഞ ബോബി മാപ്പ് പറയാന്‍ യാതൊരു മടിയുമില്ലെന്നും വ്യക്തമാക്കി. ‘ഇതുവരെ കോടതിയെ ധിക്കരിച്ചിട്ടില്ല. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. തന്നെ സ്വീകരിക്കാന്‍ എത്തിയവരുമായി ബന്ധമില്ല. ഇന്നലെ ഇറങ്ങാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. എന്റെ വാക്കുകള്‍ വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്. ഇനി വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കും’ ബോബി പറഞ്ഞു. ലൈംഗികാധിക്ഷേപ കേസില്‍ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യം