രണ്ട് ദിവസമായി ഫോൺ എടുക്കുന്നില്ല; റൂം തുറക്കാത്തതും സംശയമായി; നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: സിനിമാ സീരിയല്‍ നടന് ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം മുറിയെടുത്തത് എന്നാണ് വിവരം. എന്നാൽ രണ്ട് ദിവസമായി അദ്ദേഹം മുറിവിട്ട് പുറത്തേക്കു പോയിട്ടില്ലെന്നാണ് ഹോട്ടൽ അധികൃതർ നല്കുന്ന വിവരം. ഒപ്പം അഭിനയിക്കുന്നവര്‍ ദിലീപിനെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു.