പുക വലിക്കുന്നത് മഹാ അപരാധമാണോ? കഞ്ചാവ് കേസിൽ പിടിയിലായ യു പ്രതിഭയുടെ മകനെ വെളുപ്പിച്ച് സജി ചെറിയാൻ
ആലപ്പുഴ: യു.പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്ന് മന്ത്രി ചോദിച്ചു. ബുധനാഴ്ച കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയിൽ പ്രതിഭയെ വേദിയിലിരുത്തിയായിരുന്നു സജി ചെറിയാൻറെ പരാമർശം. എഫ്ഐആർ താൻ വായിച്ചതാണ്. അതിൽ മോശപ്പെട്ടതായി ഒന്നുമില്ല. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. കുഞ്ഞുങ്ങളല്ലേ അവർ വർത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോൾ പുക വലിക്കും. അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്തെങ്കിൽ തെറ്റാണ്.പ്രതിഭയുടെ മകൻ ഇങ്ങനെ