ആലുവ പറവൂർ കവലയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ട്രാഫിക് പോലീസ് സഹായം നൽകണം:മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം : ആലുവ പറവൂർ കവലയിലെ സീബ്രാ ലൈനിൽ കൂടി ജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ ട്രാഫിക് പോലീസ് സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ട്രാഫിക് എൻഫോഴ്സ്മെമെന്റ് യൂണിറ്റിൽ ഉദ്യോഗസ്ഥർ കുറവാണെങ്കിൽ ഹോം ഗാർഡുമാരെ നിയോഗിച്ച് റോഡ് മുറിച്ചുകടക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഭയരഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമായതിനാൽ റൂറൽ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ