സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്; വിട്ട് നിന്ന് ബി.ജെ.പി സർവീസ് സംഘടന
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്നു നടക്കും. പ്രതിപക്ഷ സർവീസ് സംഘടനകൾക്ക് ഒപ്പം സിപിഐയുടെ സർവീസ് സംഘടനയും ഇന്നത്തെ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഭരണാനുകൂല സംഘടനയായ സിപിഎമ്മിന്റെ സർവീസ് സംഘടനയ്ക്ക് ഒപ്പം ബിജെപിയുടെ സർവീസ് സംഘടനയും ഇന്നത്തെ പണിമുടക്കിൽ നിന്നു വിട്ടു നിൽക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. ജീവനക്കാരുടെ പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഡിഎ അടക്കമുള്ള അവകാശങ്ങൾ കവരുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. 145K Share Facebook