സിനിമാ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ച സമരം തള്ളി താരസംഘടന അമ്മ; ചിലര്‍ അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുന്നു; ജയന്‍ ചേര്‍ത്തലയ്ക്ക് നിയമസഹായം നല്‍കും
കൊച്ചി: സിനിമാ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ച സമരം തള്ളി താരസംഘടന അമ്മ. വിഷയത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷമാണ് അമ്മയുടെ നിലപാട് അറിയിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷും ഉള്‍പ്പടെ മുതിര്‍ന്ന താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. മലയാള സിനിമ നിര്‍മ്മാതാക്കളില്‍ ഒരു വിഭാഗം ആഹ്വാനം ചെയ്ത സമരത്തിന് താര സംഘടന അമ്മയുടെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയും ഉണ്ടാകില്ലെന്ന് അമ്മ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സിനിമ വ്യവസായം ചിലരുടെ പിടിവാശി
