എറണാകുളത്ത് ഓടുന്ന ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം
എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബസ്സിന്റെ ഡോർ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആദ്യം തെറിച്ചുവീണെന്നായിരുന്നു കരുതിയത്. എന്നാൽ 16കാരൻ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ബസിൽ നിന്ന് ചാടി കുട്ടി തലയുടെ പിൻഭാഗം ഇടിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ നിന്ന്
