കാളികാവിലെ നരഭോജി കടുവയെ കടത്താനുള്ള വനം വകുപ്പ് നീക്കത്തിൽ വന് പ്രതിഷേധം; വെടിവച്ച് കൊല്ലണമെന്ന് പ്രദേശവാസികൾ; കടുവയെ കാട്ടിലേക്ക് അയക്കില്ലെന്ന് വനംമന്ത്രി
മലപ്പുറം : കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തി വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം മാത്രം വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉൾക്കാട്ടിലേക്ക് അയക്കുകയോ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കടുവയെ എവിടേക്കാണ് മറ്റാൻ ഒരുങ്ങുന്നതെന്ന ആവശ്യവുമായി നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വനം വകുപ്പ് പ്രതിരോധത്തിലായത്. ടാപ്പിങ്ങ് തൊഴിലാളിയായ ഗഫൂറിനെ
