വീട് പണിത് കൊടുത്തത് ഞങ്ങളുടെ ഒരു സേവനമനുബന്ധമായ സത്പ്രവർത്തി; വിവാദങ്ങളിൽ വലിച്ചിഴക്കരുത് ; കുറിപ്പുമായി നീതൂസ് അക്കാദമി
കൊച്ചി: വയനാട് ദുരിതബാധിതർക്ക് സർക്കാർ നിർമ്മിച്ചു നൽകുന്ന വീടിനെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി നീതൂസ് അക്കാദമി രംഗത്ത്. ഊരാളുങ്കൽ ലേബർ സൊസേറ്റിയുടെ നിയന്ത്രണത്തിൽ മാതൃകാ വീട് യാഥാർത്ഥ്യമാകുന്നതിന് ഇടയിലാണ് പുതിയ വിവാദവും ഉടലെടുത്ത്. 15 ലക്ഷം രൂപയ്ക്ക് നീതൂസ് അക്കാദമി നിർമ്മിച്ച വീട് എന്ന തരത്തിൽ കോൺട്രാക്ടർ പങ്കുവച്ച കുറിപ്പുമായി അക്കാദമിക്ക് ബന്ധമില്ലെന്നും അതിലും കൂടുതൽ തുക വസ്തു വാങ്ങി നൽകുന്നതിനും വീടിന്റെ ഇന്റീരിയറിനുമൊക്കെയായി ചിലവായെന്നാണ് നീതൂസ് അക്കാദമി വ്യക്തമാക്കുന്നത്. വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക്
