ഒരു കണ്ണാന്തളി പൂവ് പോലെ ; ഇത് എം.ടി ഓർമയ്ക്ക്
മലയാളത്തിന്റെ അഭിമാനമായ വിശ്വസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഇനി ഓർമ. . വൈകിട്ടോടെ മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. അന്ത്യകർമങ്ങളിൽ കുടുംബാംഗങ്ങൾ പങ്കാളികളായി. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വൈകിട്ട് നാലുവരെ കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’ യില്‍ അന്തിമോപചാരം അര്‍പ്പിക്കാൻ ആയിരക്കണക്കിന് ആളുകളായിരുന്നു എത്തിച്ചേർന്നത്. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ്