താമരശ്ശേരി ഷഹബാസ് കൊലപാതകം ; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയുടെ ജാമ്യം
കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയുടെ ജാമ്യം. വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടൂ വിന് പഠിക്കാന്‍ അവസരം നല്‍കിയത് പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടതോടെ ഇവരെ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും ഉടന്‍ വിട്ടയയ്ക്കും. ആരോപണ വിധേയരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നെന്നാണ് ഷഹബാസിന്റെ കുടുംബം ആരോപിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒബ്സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. മറ്റ്