ഗോത്രവർഗ്ഗ ഉന്നതികളിൽ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് വനിതാ കോഡിനേറ്ററുകളെ വിളിക്കുന്നു
കേരള മഹിള സമഖ്യ സൊസൈറ്റി, കിർത്താട്സിന്റെ സഹായത്തോടെ വയനാട് ജില്ലയിലെ ഗോത്രവർഗ്ഗ ഉന്നതികളിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയിലേക്ക് വനിതാ കോഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്) ആണ് യോഗ്യത. അപേക്ഷകർക്ക് 25 വയസ്സ് പൂർത്തിയായിരിക്കണം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 31ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി
