പത്തനംതിട്ട ലൈംഗിക പീഡന പരാതി; ഒരാൾ കൂടി അറസ്റ്റിലായി; ഇതുവരെ അറസ്റ്റിലായത് 44 പേർ
പത്തനംതിട്ട: രാജ്യത്തെ തന്നെ നടുക്കിയ പത്തനംതിട്ടയിലെ പീഡന പരാതിയിൽ ഇവരുവരെ അറസ്റ്റിലായത് 44 പേർ. ഇന്ന് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെെയ്തിരുന്നു. പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.കേസില്‍ നേരത്തെ പിടിയിലായ ദീപു എന്നയാള്‍ വഴിയാണ് ഇയാൾ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതോടെ വിവിധ കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം 44 ആയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.