അധികാരത്തിന് വേണ്ടി ഉദ്ദവ് മൂല്യം മറക്കുന്നു; കേരളത്തിൽ ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയിൽ കൂട്ടരാജി; സംസ്ഥാന, ജില്ലാ ഭാരവാഹികൾ പാർട്ടി വിട്ടു
കൊച്ചി: ഉദ്ദവ് താക്കറെ വിഭാഗം ശിവസേന സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച എം.എസ് ഭുവനചന്ദ്രന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ശിവസേനയിൽ കൂട്ടരാജി. പാർട്ടി സംസ്ഥാന ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും അടക്കമുള്ള നേതാക്കളാണ് ഉദ്ദവ് താക്കറെ വിഭാഗം ശിവസേന വിട്ടത്. എറണാകുളം വൈ.എം.എം.സി.എ ഹാളിൽ നടന്ന സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. നേരത്തെ രാജിവെച്ച പാർട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന എം.എസ് ഭുവന ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ബാൽതാക്കറെ ശിവസേന രൂപീകരിച്ചതെന്ന് എം.എസ്