നടന്‍ സെയ്ഫ് അലി ഖാനെ രക്ഷിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ താരം നേരിൽ കണ്ടു; ആശുപത്രി വിടും മുൻപ് കൂടികാഴ്ച; ചിത്രങ്ങൾ വൈറൽ
മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ രക്ഷിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ നേരിൽ കണ്ട് നന്ദി അറിയിച്ച് നടൻ. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപായിരുന്നു ഇരുവരും തമ്മിൽക്കണ്ടത്. മകനെ രക്ഷിച്ചതിന് റാണയോട് സെയ്ഫ് അലി ഖാന്റെ അമ്മയും നടിയുമായ ഷർമിള ടാഗോറും നന്ദി അറിയിച്ചു. മുംബൈ ലീലാവതി ആശുപത്രിയിൽവെച്ചാണ് സെയ്ഫ് അലി ഖാനും ഭജൻ സിംഗ് റാണയും കണ്ടത്. ഇരുവരുടെയും കൂടിക്കാഴ്ച അഞ്ചുമിനിറ്റോളം നീണ്ടു. റാണയെ കണ്ട ഉടനെ അദ്ദേഹത്തെ കെട്ടിപിടിച്ചു കൊണ്ട് സെയ്ഫ് അദ്ദേഹത്തിന്റെ