ഫേസ്ബുക്ക് പേജിലെത്തി വധഭീഷണി; സി.പി.എം പ്രവർത്തകന്റെ ചിത്രം അടക്കം വെളിപ്പെടുത്തി അബിൻ വർക്കി
കൊച്ചി: ഫേസ്ബുക്ക് പേജിലെത്തി വധഭീഷണി മുഴക്കിയ സി.പി.എം പ്രവർത്തകന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. തനിക്കെതിരെ വധ ഭീഷണി മുഴക്കിയ സി.പി.എം പ്രവർത്തകന്റെ ചിത്രം അടക്കം കുറിച്ചാണ് അബിൻ വർക്കി സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്. കഴിഞ്ഞ ദിവസം എന്റെ ഒരു പോസ്റ്റിന് അടിയിൽ വന്ന കമന്റാണ്. സി പി എമ്മിന് എതിരെ എന്ത് പറഞ്ഞാലും ഉടനെ ഇന്നോവ അയക്കുക എന്നതാണ് അവരുടെ ഭീഷണി.പയ്യന്നൂരിൽ പ്രകടനം നടത്തിയാൽ ഉടനെ അവരെ കൈകാര്യം ചെയ്യുക. ആരോപണം ഉന്നയിച്ചാൽ
