വീടിനുള്ളിൽ അവശനിലയിൽ 19 വയസുകാരിയെ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ; പെൺകുട്ടിയെ കണ്ടെത്തിയത് അർദ്ധ നഗ്നയായി കൈകൾ ബന്ധിച്ച നിലയിൽ
കൊച്ചി: വീടിനുള്ളിൽ അവശനിലയിൽ 19 വയസുകാരിയെ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. ചോറ്റാനിക്കരയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മുൻപ് പോക്സോ കേസിൽ അതിജീവിതയായ യുവതി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ദത്ത് എടുത്ത് വളർത്തിയ മകളുമായി അമ്മ അഭിപ്രായ വ്യത്യാസമുണ്ടായതോടെ യുവതിയിൽ നിന്ന് അകന്നാണ് മാതാവ് കഴിയുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു യുവതി. ഇവരുടെ കൈയിലുണ്ടായിരുന്ന മുറിവിൽ ഉറുമ്പരിച്ചിരുന്നു.
