പഹൽഗാം ഭീകരാക്രമണം: ഇന്ത്യ തെളിവ് നൽകണമെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ജമ്മു കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തെളിവ് നൽകണമെന്ന് പാക്കിസ്ഥാൻ. ഇന്ത്യയുടെ തീരുമാനങ്ങൾ അപക്വമാണെന്നും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ പറഞ്ഞു. സിന്ധു നദീജല കരാർ റദ്ദാക്കിയതിനെ വിമർശിച്ച ധർ, പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് നിഷേധിക്കുകയും ചെയ്തു. പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന്റെ ബന്ധത്തിന് ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ലെന്ന് ധർ പാക്കിസ്ഥാന്റെ ജിയോ ന്യൂസിനോട് പറഞ്ഞു. ഇന്ത്യയുടെ നടപടികളിൽ ഗൗരവമില്ലെന്നും ഇഷാഖ് ധർ കൂട്ടിച്ചേർത്തു. അതേസമയം ഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ
