അസാധാരണമായ അറസ്റ്റ്; മുമ്പെങ്ങുമില്ലാത്ത ആവേശമെന്ന് വിമർശനവും; തിരിച്ചു വരുമെന്ന് അനുയായികളോട് അൻവറിന്റെ കുറിപ്പ്
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസിനു നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പി.വി അൻവർ എംഎൽഎയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തവനൂർ സെൻട്രൽ ജയിലിലേക്കാണ് അൻവറിനെ കൊണ്ടുപോയത്. ജാമ്യഹർജിയുമായി ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് അൻവറിന്റെ തീരുമാനം. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ വച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം