കൊൽക്കത്തയിലെ മെഡിക്കൽ വിദ്യാർത്ഥിയുടെ കൊലപാതകം; പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി
കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ജൂണിയർ വനിതാ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി. കോല്‍ക്കത്തയിലെ സിയാല്‍ഡ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച ഉണ്ടാകും. കൊലപാതകം ചെയ്തെന്ന കാര്യം പ്രതി കോടതിയില്‍ നിഷേധിച്ചു. താന്‍ രുദ്രാക്ഷം ധരിക്കുന്ന ആളാണെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു വാദം. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫോറന്‍സിക് തെളിവുകള്‍
