പാകിസ്താൻ ചാരവൃത്തി; നാവിക താവളങ്ങളിലെ മൂന്ന് കരാർ തൊഴിലാളികളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു
കൊച്ചി: പാകിസ്താൻ ചാരവൃത്തി ആരോപിച്ച് മൂന്നു കരാർ തൊഴിലാളികളെ ദേശിയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. കർണാടകയിലെ കാർവാർ, കേരളത്തിലെ കൊച്ചി എന്നി നാവിക താവളങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തകരുമായി പ്രതിരോധ സ്ഥാപനങ്ങളുടെ തന്ത്രപ്രധാനവും രഹസ്യാത്മകവുമായ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊച്ചി ആസ്ഥാനത്ത് നിന്ന് അഭിലാഷ് പി.എ, കാർവറിൽ നിന്ന് വേദൻ ലക്ഷ്മൺ തണ്ടെൽ, അക്ഷയ് രവി നായിക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
