വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ബംഗുളൂരു: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം.ഐശ്വര്യ മഹേഷ് ലോഹർ (20)എന്ന പെൺകുട്ടിയെ കൊലപ്പെടുത്തി ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമത്തിൽ നിന്നുള്ള പ്രശാന്ത് കുന്ദേക്കർ(29) ആണ് ജീവനൊടുക്കിയത്.ഐശ്വര്യയുടെ സ്വദേശമായ നാഥ് പൈ സർക്കിളിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. വിവാഹാഭ്യർഥനയുമായി കഴിഞ്ഞ ഒരു വർഷമായി പ്രശാന്ത്, ഐശ്വര്യയെ ശല്യം ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെയിന്ററായി ജോലി ചെയ്തിരുന്ന പ്രശാന്ത്, ഐശ്വര്യയുടെ അമ്മയെ സമീപിച്ച് തന്റെ ആഗ്രഹം അറിയിച്ചിരുന്നു. എന്നാൽ സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നതിൽ